ആയുർവേദ മെഗാ മെഡിക്കൽ ക്യാംപ്

ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച്   സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   എറണാകുളം സബ് കളക്ടർ ജി സായി കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

പ്രഥമ മീഡിയ ഫുട്‌ബോള്‍ ലീഗ്

വനിതകളുടെ സൗഹൃദ മത്സരത്തില്‍ എറണാകുളം പ്രസ്‌ക്ലബ് വനിതാ ടീം ജേതാക്കളായി. നെസ്റ്റ് വനിതാ ടീമിനെതിരെ 2-0 നായിരുന്നു പ്രസ്‌ക്ലബ് വനിതാ ടീമിന്റെ ജയം മീഡിയ ഫുട്ബോൾ ലീഗിൽ വിജയികളായ 24 ന്യൂസ് ടീമിന് എറണാകുളം റേഞ്ച് ഡി ഐ ജി സതീഷ് ബിനോ ട്രോഫിയും 25000 രൂപ കാഷ് അവാർഡും സമ്മാനിച്ചു.

എറണാകുളം പ്രസ് ക്ലബിന്‍റെ  സി. വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണ ചടങ്ങ്

എറണാകുളം പ്രസ് ക്ലബിന്‍റെ  സി. വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണ ചടങ്ങിൽ ‘മാറുന്ന  മാധ്യമ വിചാരങ്ങളും ഭരണഘടന  അവകാശങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം  നടത്തിയ സുപ്രീം കോടതി  നാഷനല്‍ കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റംസ് കമ്മിറ്റിയുടെ സ്ഥാപക ചെയര്‍മാനും ബംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടറുമാണ് ഡോ. മോഹൻ ഗോപാലിന് പ്രസ് ക്ലബിന്‍റെ ഉപഹാരം സമ്മാനിക്കുന്നു

സി.വി. പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാരം സിറാജ് കാസിമിന്

കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ  ഈ വര്‍ഷത്തെ സി.വി. പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിമിന് . 2024 ജൂണില്‍  മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘ കായല്‍ മരിക്കുന്ന തീരത്ത് ‘ എന്ന വാര്‍ത്താ പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ദുരന്തം : പ്രക്യതിയുടെ വേദന എന്നതായിരുന്നു വിഷയം. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം ഇടപ്പള്ളി അല്‍ അമീന്‍ റോഡില്‍ ‘ ഗസല്‍’ വീട്ടിലാണ് താമസം. മക്കള്‍ : മുഹമ്മദ് സുഹെല്‍,… Continue reading സി.വി. പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാരം സിറാജ് കാസിമിന്

സി.വി പാപ്പച്ചന്‍ സ്മാരക മാധ്യമ അവാര്‍ഡ്

സിവി പാപ്പച്ചന്‍ സ്മാരക മാധ്യമ അവാര്‍ഡ് പുരസ്കാര സമര്‍പ്പണം എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ വച്ച് 12/08/2025ന് രാവിലെ 11മണിക്ക് നടത്തുന്നു. മുഖ്യാതിഥി മന്ത്രി പി രാജീവ്, മാറുന്ന മാധ്യമവിചാരങ്ങളും ഭരണഘടനാ അവകാശങ്ങളും എന്ന വിഷയത്തില്‍ ഡോ. മോഹന്‍ ഗോപാല്‍ പ്രഭാഷണം അവതരിപ്പിക്കുന്നു.

പ്രസ്ക്ലബിൽ ക്യാമറാമാൻമാർക്കായി ഒരുക്കിയ ക്യൂബിക്കിളിലേക്ക് രണ്ട് എയർ കൂളർ ലഭിച്ചിരിക്കുന്നു

പ്രസ്ക്ലബിൽ ക്യാമറാമാൻമാർക്കായി ഒരുക്കിയ ക്യൂബിക്കിളിലേക്ക് രണ്ട് എയർ കൂളർ ലഭിച്ചിരിക്കുന്നു.കോർപറേഷൻ കൗൺസിലർ പദ്മജ മേനോൻ്റെ ശ്രമഫലമായി ലഭിച്ച കൂളറുകൾ പ്രസ് ക്ലബിന് കൈമാറിയപ്പോൾ ‘Big Thanks to padmaja S Menon

എറണാകുളം പ്രസ് ക്ലബിൽ JCL ജഴ്സി പ്രകാശനം

എറണാകുളം പ്രസ് ക്ലബിൽ JCL ജഴ്സി പ്രകാശനം ചലച്ചിത്ര ദേശീയ പുരസ്കാര ജേതാക്കളായ ഗിരീഷ് കാസറ വള്ളിയും അനന്യകാസറവള്ളിയും ചേർന്ന് നിർവഹിക്കുന്നു.

കായല്‍ യാത്രയും കഥ പറച്ചിലും ക്ലാസും , മാര്‍ച്ച് 8 ന് വനിതാദിനത്തില്‍

കായല്‍ യാത്രയും കഥ പറച്ചിലും ക്ലാസും

പാട്ടും കഥകളും കായല്‍ യാത്രയുമായി ഒരു വനിതാദിനം. കെഎസ്‌ഐഎന്‍സിയും എറണാകുളം പ്രസ്‌ക്ലബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന യാത്ര രാവിലെ 9:45ന്‌ ആരംഭിക്കും. ഉദ്‌ഘാടന ചടങ്ങുകള്‍ ഹൈക്കോടതി ജെട്ടിയില്‍ നടക്കും. ആനി രാജ ജീവിതം പറയുന്നു, സ്വയം പ്രതിരോധം: സോദോഹരണ ക്ലാസ്‌ ടീം സിഎഫ്‌സി ജിം .

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

കൊച്ചി: അന്തരിച്ച എറണാകുളം പ്രസ് ക്ലബ് അംഗവും സീനിയര്‍ ഫോട്ടോഗ്രാഫറുമായ വി.കെ അജിയെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ് ഷൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി.   പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജിപ്‌സണ്‍ സിക്കേര, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ജിജോ സിറിയക്, ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആര്‍.ആര്‍… Continue reading വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

പി എൻ പ്രസന്നകുമാര് അനുസ്മരണം

പി എൻ പ്രസന്ന കുമാറിനെ എറണാകുളംപ്രസ്സ് ക്ളബ്ബ് അനുസ്മരിച്ചു

പ്രസ്ക്ലബ് കലണ്ടര്‍ പ്രകാശനം

പ്രസ് ക്ലബ്ബിന്റെ കലണ്ടര്‍ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

വനംവകുപ്പും എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

പൊലീസിന്റെ മാധ്യമ വേട്ട: മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

പോലീസിന്റെ മാധ്യമ വേട്ട : കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.