കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ സി.വി. പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിമിന് . 2024 ജൂണില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘ കായല്‍ മരിക്കുന്ന തീരത്ത് ‘ എന്ന വാര്‍ത്താ പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ദുരന്തം : പ്രക്യതിയുടെ വേദന എന്നതായിരുന്നു വിഷയം. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം
ഇടപ്പള്ളി അല്‍ അമീന്‍ റോഡില്‍ ‘ ഗസല്‍’ വീട്ടിലാണ് താമസം. മക്കള്‍ : മുഹമ്മദ് സുഹെല്‍, മുഹമ്മദ് സുഹാസ് .
പുരസ്‌കാരം 12 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 11 ന് മന്ത്രി. ശ്രീ.പി.രാജീവ് സമ്മാനിക്കും.’ മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും’ എന്ന വിഷയത്തില്‍ സി.വി. പാപ്പച്ചന്‍ സ്മാരക പ്രഭാഷണം ഡോ. മോഹന്‍ ഗോപാല്‍ നിര്‍വഹിക്കും.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍. ഗോപകുമാര്‍,
സെക്രട്ടറി എം. ഷജില്‍ കുമാര്‍,ട്രഷറര്‍ അഷറഫ് തൈവളപ്പ്, സി.പി. ജീവന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.