ലേബർ കോഡിനെതിരെ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം

ലേബർ കോഡിനെതിരെ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യുന്നു

ആയുർവേദ മെഗാ മെഡിക്കൽ ക്യാംപ്

ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച്   സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   എറണാകുളം സബ് കളക്ടർ ജി സായി കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

സി.വി പാപ്പച്ചന്‍ സ്മാരക മാധ്യമ അവാര്‍ഡ്

സിവി പാപ്പച്ചന്‍ സ്മാരക മാധ്യമ അവാര്‍ഡ് പുരസ്കാര സമര്‍പ്പണം എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ വച്ച് 12/08/2025ന് രാവിലെ 11മണിക്ക് നടത്തുന്നു. മുഖ്യാതിഥി മന്ത്രി പി രാജീവ്, മാറുന്ന മാധ്യമവിചാരങ്ങളും ഭരണഘടനാ അവകാശങ്ങളും എന്ന വിഷയത്തില്‍ ഡോ. മോഹന്‍ ഗോപാല്‍ പ്രഭാഷണം അവതരിപ്പിക്കുന്നു.

കായല്‍ യാത്രയും കഥ പറച്ചിലും ക്ലാസും

പാട്ടും കഥകളും കായല്‍ യാത്രയുമായി ഒരു വനിതാദിനം. കെഎസ്‌ഐഎന്‍സിയും എറണാകുളം പ്രസ്‌ക്ലബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന യാത്ര രാവിലെ 9:45ന്‌ ആരംഭിക്കും. ഉദ്‌ഘാടന ചടങ്ങുകള്‍ ഹൈക്കോടതി ജെട്ടിയില്‍ നടക്കും. ആനി രാജ ജീവിതം പറയുന്നു, സ്വയം പ്രതിരോധം: സോദോഹരണ ക്ലാസ്‌ ടീം സിഎഫ്‌സി ജിം .

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

കൊച്ചി: അന്തരിച്ച എറണാകുളം പ്രസ് ക്ലബ് അംഗവും സീനിയര്‍ ഫോട്ടോഗ്രാഫറുമായ വി.കെ അജിയെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ് ഷൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി.   പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജിപ്‌സണ്‍ സിക്കേര, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ജിജോ സിറിയക്, ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആര്‍.ആര്‍… Continue reading വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

വനംവകുപ്പും എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്ന പ്രതിഷേധം , എറണാകുളം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഐക്യദാർഢ്യം : കൊച്ചിയിലെ മാധ്യമ കൂട്ടായ്മയുടെ ഓട്ടവും പാട്ടും പരിപാടി

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ മാധ്യമ കൂട്ടായ്മ പ്രസ്‌ക്ലബിലെ അല്ലിയാമ്പല്‍ കടവില്‍ ഓട്ടവും പാട്ടും പരിപാടി സംഘടിപ്പിക്കുന്നു

സെര്‍വോ മീഡിയ കപ്പ് കിരീടം എറണാകുളം പ്രസ് ക്ലബിന്

കേരളപത്രപ്രവർത്തക യൂണിയൻ 60ാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംഘടിപ്പിച്ച സെർവോ മീഡിയ കപ്പ് ക്രിക്കറ്റ് എറണാകുളം പ്രസ്ക്ലബ് ടീം ജയിച്ചു.

എറണാകുളം പ്രസ്ക്ലബില്‍ എംഎ ലോറന്‍സ് അനുസ്മരണം നടത്തി

എറണാകുളം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സിപിഎം നേതാവും പ്രസ്‌ക്ലബ്ബിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചരില്‍ പ്രധാനിയുമായിരുന്ന എം.എ ലോറന്‍സിനെ അനുസ്മരിച്ചു

പി എസ് രശ്മി അനുസ്മരണയോഗം

എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകയും ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന അന്തരിച്ച പി എസ് രശ്മിയുടെ അനുസ്മരണയോഗം

വിക്ടർ ജോർജ് അനുസ്മരണം

എറണാകുളം പ്രസ് ക്ലബ് നടത്തിയ വിക്ടർ ജോർജ് അനുസ്മരണം ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം പ്രസ് ക്ലബ്ബ് നടത്തിയ വിക്ടർ ജോർജ് അനുസ്മരണവും കേരള പത്രപ്രവർത്തക ദിനാചരണവും സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ആന്റണി ജോൺ വിക്ടർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രൂപ്പ് മീരാൻ വൈസ് ചെയർമാൻ ഫിറോസ് മീരാൻ മുഖ്യാതിഥിയായി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എം. ഷജിൽകുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറർ മനു ഷെല്ലി എന്നിവർ പ്രസംഗിച്ചു.… Continue reading വിക്ടർ ജോർജ് അനുസ്മരണം

എറണാകുളം പ്രസ്‌ക്ലബ്ബ് കുടുംബസംഗമം ‘ഹൃദ്യം 2023’

എറണാകുളം പ്രസ്‌ക്ലബ്ബ് കുടുംബസംഗമം ‘ഹൃദ്യം 2023’ വല്ലാര്‍പാടത്തെ ആല്‍ഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 26 ന് നടന്നു

കലണ്ടർ പ്രകാശനം

ഇന്ത്യയിലെ ആദ്യ പ്രസ് ക്ലബ്ബായ എറണാകുളം പ്രസ് ക്ലബിന്റെ പ്രഥമ ഔദ്യോഗിക കലണ്ടർ പുറത്തിറങ്ങി. രാജ്യത്ത് ആദ്യമായാണു പത്ര ഫൊട്ടോഗ്രഫർമാർ പകർത്തിയ വാർത്തേതര ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസ് ക്ലബ്, വോൾ കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. കൊച്ചിയുടെ വ്യത്യസ്ത മുഖങ്ങൾ അനാവരണം ചെയ്യുന്ന പ്രകൃതിദൃശ്യങ്ങളാണു കലണ്ടറിലുള്ളത്. കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫർമാർ പകർത്തിയ ചിത്രങ്ങളിൽനിന്നു കൊച്ചി ഫോട്ടോ ജേണലിസറ്റ് ഫോറത്തിന്റെ ജൂറിയാണു ചിത്രങ്ങളുടെ തിരഞ്ഞെടുപ്പു നടത്തിയത്.   എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന… Continue reading കലണ്ടർ പ്രകാശനം