വിക്ടർ ജോർജ് അനുസ്മരണം

എറണാകുളം പ്രസ് ക്ലബ് നടത്തിയ വിക്ടർ ജോർജ് അനുസ്മരണം ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം പ്രസ് ക്ലബ്ബ് നടത്തിയ വിക്ടർ ജോർജ് അനുസ്മരണവും കേരള പത്രപ്രവർത്തക ദിനാചരണവും സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ആന്റണി ജോൺ വിക്ടർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രൂപ്പ് മീരാൻ വൈസ് ചെയർമാൻ ഫിറോസ് മീരാൻ മുഖ്യാതിഥിയായി.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എം. ഷജിൽകുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറർ മനു ഷെല്ലി എന്നിവർ പ്രസംഗിച്ചു.

വിക്ടർ ജോർജ് അനുസ്മരണത്തോടനുബന്ധിച്ചു പത്രപ്രവർത്തക യൂണിയനംഗങ്ങളുടെ മക്കൾക്കായി എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മഴച്ചിത്ര ഫൊട്ടോഗ്രഫി മത്സര ഫൊട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനദാനം സിബി മലയിൽ നിർവഹിച്ചു. അനയ് ബൈജു, ഋതുവേദ് രഞ്ജിത്, തെരേസാ ഷാജൻ എന്നിവർ മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.

Leave a comment

Your email address will not be published. Required fields are marked *