കൊച്ചി : മിലിട്ടറി ഫോട്ടോ പ്രദര്‍ശനത്തിന്റെ പതിനൊന്നാം പതിപ്പിന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമായി. എറണാകുളം പ്രസ്‌ക്ലബ്ബും ദക്ഷിണ നാവികസേനയും ചേര്‍ന്ന് നടത്തുന്ന ദേശീയ മിലിട്ടറി ഫോട്ടോ പ്രദര്‍ശനം ഹൈബി ഈഡൻ എം.പി.യും , റിയര്‍ അഡ്മിറല്‍ രാജേഷ് ദൻങ്കർ , ഫ്ലാഗ് ഓഫീസർ സീ ട്രെയിനിങ് എന്നിവർ ചേർന്ന്ഉ ദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ പക്കലിൽ നിന്ന് തടർച്ചായായ വർഷങ്ങളിൽ ഗാലണ്ടറി അവാർഡ് കരസ്ഥമാക്കിയുള്ള സിനിമാ സംവിധായകൻ കുടിയായ മേജർ രവി മുഖ്യാതിഥിയായിരുന്നു.
പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 39 പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ 97 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. പ്രതിരോധ സേനകളുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളെ അടുത്തറിയുന്നതിന് പ്രദർശനം മുതൽ കുട്ടാണെന്ന് എം.പി. പറഞ്ഞു. കൂടാതെ പ്രദര്‍ശനത്തിലെ ഫോട്ടോകള്‍ മികച്ചതും ആകര്‍ഷകവുമാണ്, മത്സരത്തില്‍ നിന്ന് മികച്ച ഫോട്ടോകള്‍ തിരഞ്ഞെടുക്കാന്‍ വിധികര്‍ത്താക്കള്‍ക്ക് ബുദ്ധിമുട്ടാകും. എല്ലാം ഒന്നിനൊന്ന് മികച്ച ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പ്രസ് ക്ലബ്ബ് പ്രസിഡൻറ് ജീപ് സൺ സിക്കേര ആശംസകൾ നേർന്നു. നേവല്‍ സിംഫോണിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. വൈകിട്ട് 5:30 ന് നടക്കുന്ന സമാപന ചടങ്ങിൽ മികച്ച മുന്ന് ചിത്രങ്ങൾക്ക് അർഹരായവർക്ക് ഭക്ഷിണ നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ്ജ് സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് 30 അംഗ നേവി ബാൻഡിന്റ സംഗീത നിശയും അരങ്ങേറും.