മീഡിയ ക്രിക്കറ്റ് കപ്പ്‌ ജനുവരി 9 ന് തുടങ്ങി

സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് വേണ്ടിയുള്ള  ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ മീഡിയ കപ്പ്‌ ജനുവരി 9 ന് തുടങ്ങി. ജനുവരി 10 നാണ് ഫൈനൽ. തേവര സേക്രഡ് ഹാർട്ട്‌ കോളേജും എറണാകുളം പ്രസ്സ് ക്ലബും സംയുക്തമായാണ് മീഡിയ കപ്പ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളായിരിക്കും എസ് എച്ച് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മീഡിയ കപ്പില്‍ മാറ്റുരയ്ക്കുക.

അൻപതിനായിരം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തിയായ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും  ലഭിക്കും. ഒപ്പം ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പർ, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്.  മീഡിയ കപ്പിന്റെ ആദ്യ സീസണിൽ  ഫ്ലവേഴ്സ് ടി വി ആയിരുന്നു ജേതാക്കൾ.

മീഡിയ കപ്പിന്റെ ലോഗോ തേവര കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ നടൻ ജയസൂര്യക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് ജിപ്സൺ സിക്കേര, സെക്രട്ടറി സി എൻ റെജി, മീഡിയ കപ്പ്‌ കോർഡിനേറ്റർ സുജിത് നാരായണൻ, തേവര കോളേജ് കായിക വിഭാഗം മേധാവി ഡോ. സന്ദീപ് സണ്ണി എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published.