കലണ്ടർ പ്രകാശനം

ഇന്ത്യയിലെ ആദ്യ പ്രസ് ക്ലബ്ബായ എറണാകുളം പ്രസ് ക്ലബിന്റെ പ്രഥമ ഔദ്യോഗിക കലണ്ടർ പുറത്തിറങ്ങി. രാജ്യത്ത് ആദ്യമായാണു പത്ര ഫൊട്ടോഗ്രഫർമാർ പകർത്തിയ വാർത്തേതര ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസ് ക്ലബ്, വോൾ കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. കൊച്ചിയുടെ വ്യത്യസ്ത മുഖങ്ങൾ അനാവരണം ചെയ്യുന്ന പ്രകൃതിദൃശ്യങ്ങളാണു കലണ്ടറിലുള്ളത്. കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫർമാർ പകർത്തിയ ചിത്രങ്ങളിൽനിന്നു കൊച്ചി ഫോട്ടോ ജേണലിസറ്റ് ഫോറത്തിന്റെ ജൂറിയാണു ചിത്രങ്ങളുടെ തിരഞ്ഞെടുപ്പു നടത്തിയത്.   എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ കലണ്ടർ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ.ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്പോൺസറായ എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. അനിതയ്ക്കു മെമന്റോ കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്, കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ലേബി സജീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ-എറണാകുളം പ്രസ്‌ക്ലബ്ബ് കലണ്ടറിന്റെ പ്രകാശനം ടി.ജെ. വിനോദ് എം.എല്‍എ. നിര്‍വ്വഹിക്കുന്നു. എസ്ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. അനിത, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ആര്‍ ഹരികുമാര്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്ബ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം.സൂഫി മുഹമ്മദ് തുടങ്ങിയവര്‍ സമീപം