പ്രിയ സുഹൃത്തുക്കളെ,

കുടുംബ സമേതമുള്ള നമ്മുടെ ഒത്തുചേരലുകളുടെ വേദികളിലൊന്നാണല്ലോ ഓണാഘോഷം.എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതും എറണാകുളത്ത് ടിപിആര്‍ നിരക്ക് കുതിച്ചുയരുന്നതും ഇത്തവണയും ഓണസദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ മാറ്റ് കുറയാതെ, വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കി ആഘോഷങ്ങള്‍ നമ്മുടെ സ്വന്തം വീട്ടുമുറ്റേത്തക്ക് മാറ്റാനാണ് ജില്ലാ കമ്മിറ്റി ആലോചിക്കുന്നത്. ഇത്തവണ ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’ എന്ന ആശയം മുന്നില്‍ നിര്‍ത്തി നമുക്ക് ഓണം ആഘോഷിക്കാം. ഇതിന്റെ ഭാഗമായി അംഗങ്ങള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കുമായി ഓണ്‍ലൈനില്‍ ഏതാനും മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ എറണാകുളം പ്രസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ഇതിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. www.ernakulampressclub.com
- ഓണപ്പൊലിമയില്‍ കുടുംബ ചിത്രം(കേരളീയ വേഷം ധരിച്ച് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വീടിന്റെ പശ്ചാത്തലത്തിലുള്ളഫോട്ടോ. ഇത് സെല്‍ഫിയായിട്ടോ അല്ലാതെയോ എടുക്കാം.) കുടുതല്‍ വിവരങ്ങള്‍ക്ക് ജിപ്്‌സണ്‍ സിക്കേര-9447065374 ,പ്രകാശ് എളമക്കര-9895828036
- പൂക്കളം (വീട്ടില്‍ )രണ്ടു ഫോട്ടോ അയക്കണം.(1.വീടിന്റെ പശ്ചാത്തലത്തില്‍ കേരളീയ വേഷം ധരിച്ച് കുടുംബാംഗങ്ങള്‍ പൂക്കളത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ.2.പൂക്കളത്തിന്റെ ക്ലോസ് ഷോട്ട്) കുടുതല്‍ വിവരങ്ങള്‍ക്ക്-ജിപ്‌സണ്‍-9447065374 പ്രകാശ് എളമക്കര-9895828036
- പൂക്കളം ( സ്ഥാപനം )രണ്ടു ഫോട്ടോ അയക്കണം.(1.സ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ പൂക്കളത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ.2.പൂക്കളത്തിന്റെ ക്ലോസ് ഷോട്ട്) കുടുതല്‍ വിവരങ്ങള്‍ക്ക്-ജിപ്‌സണ്‍-9447065374 പ്രകാശ് എളമക്കര-9895828036
- ഓണപ്പാട്ട് (സിംഗിള്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടി പാടില്ല) മ . കുട്ടികള്‍ (ആണ്‍/ പെണ്‍ ) യ. മുതിര്‍ന്നവര്‍ (ആണ്‍ /പെണ്‍ ) കൂടുതല്‍ വിവരങ്ങള്‍ക്ക്-സി എന്‍ റെജി-9847087233 സീമ മോഹന്‍ലാല്‍-9895079067
- ഓണം ബംമ്പര്‍ നറുക്കെടുപ്പ്(കൂപ്പണ്‍ ഓണകിറ്റിനൊപ്പം ഉണ്ടായിരിക്കും)
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിച്ചേരലുകള്‍ സാധ്യമല്ലായെങ്കിലും ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ആഘോഷത്തിലും മല്‍സരങ്ങളിലും മുഴുവന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
അഭിവാദനങ്ങളോടെ
ഓണാഘോഷ കമ്മിറ്റി