എം പി പ്രകാശം അനുസ്മരണം

Share

കൊച്ചി :ജനയുഗം ജില്ലാ ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം പി പ്രകാശത്തെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റ്റി അനുസ്മരിച്ചു .എറണാകുളം പ്രസ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ സി ഐ സി സി ജയചന്ദ്രൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി .

യൂണിയൻ ജില്ലാ പ്രസിഡണ്ട് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി ശശികാന്ത് ,സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി എ മാധവൻ , ബി ജെ പി മണ്ഡലം പ്രസിഡണ്ട് സി ജി രാജഗോപാൽ ,പി ആർ ഡി ഡെപ്യൂട്ടി ഡയറകറ്റർ ടി സി ചന്ദ്രഹാസൻ വടുതല യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ഗോപകുമാർ ,അബ്ദുള്ള മട്ടാഞ്ചേരി ,എം എസ് സജീവൻ ,എം പി പ്രകാശത്തിന്റെ മകൻ എം പി പ്രവീൺ എന്നിവർ സംസാരിച്ചു

Related Posts
Leave a Reply

Your email address will not be published.