കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ കെ എം റോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മാധ്യമ സമുഹവും കൊച്ചി നഗരവും.എറണാകുളം പ്രസ് ക്ലബ്ബ് അങ്കണത്തില്‍ ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനു വെച്ച കെ എം റോയിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമ സമുഹവും രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒഴുകിയെത്തി.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ ഗോപകുമാര്‍ എന്നിവരും എറണാകുളം പ്രസ്സ് ക്ലബിന് വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് മാത്യു , സെക്രട്ടറി പി ശശികാന്ത് , വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ സിക്കേര ,ടോമി മാത്യു എന്നിവരും ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു.
എംഎല്‍എമാരായ ടി ജെ വിനോദ്, കെ ബാബു,മുന്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എസ് ശര്‍മ്മ, മുന്‍ കേന്ദ്ര മന്ത്രി പി സി തോമസ്,കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി,മുന്‍ എംഎല്‍എ മാരായ ജോസഫ് എം പുതുശേരി, രാജന്‍ ബാബു,സി പി ഐ ജില്ലാ സെക്രട്ടറി പി രാജു,ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍,തമ്പാന്‍ തോമസ്, ഡോ കെ എസ് രാധാകൃഷ്ണന്‍, കെ ജെ ജേക്കബ്, സിഐസിസി ജയചന്ദ്രന്‍, സി ജി രാജഗോപാല്‍ , സാബു ജോര്‍ജ്ജ്, രവി കുറ്റിക്കാട് , ബി എസ് അഷ്‌റഫ്, പദ്മജ എസ് മേനോന്‍, ലിനോ ജേക്കബ്, പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിജാസ് ജ്യൂവെല്‍, എസിപി കെ ലാല്‍ജി , കൊച്ചി നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനാ നേതാക്കളുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പ്രസ് ക്ലബ്ബ് അങ്കണത്തില്‍ എത്തി കെ എം റോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്ന് വിലാപയാത്രയായി കെ എം റോയിയുടെ മൃതദേഹം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു