കേരള പത്രപ്രവര്‍കത്തക യൂണിയന്‍ അംഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ 2021-22 വര്‍ഷത്തേക്കുള്ള പ്രീമിയം അടച്ച് പുതുക്കാന്‍ സമയമായി. നിലവിലെ പോളിസിയുടെ കാലാവധി ഈ മാസം (മാര്‍ച്ച്)31 ന് അവസാനിക്കുകയാണ്. ഏപ്രില്‍ ഒന്നിന് പുതിയ പോളിസി പ്രാബല്യത്തില്‍ വരത്തക്ക വിധം പണം അടച്ചു പുതുക്കിയാലെ തുടര്‍ച്ചയായയുള്ള പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാവൂ. കാഷ്‌ലെസ് അടക്കമുള്ള സൗകര്യപ്രദമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതിനാല്‍ നിലവില്‍ ക്ലെയിമുകള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പാസായി കിട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ച പ്രീമിയമാണ് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടുന്നത്. ഈ തുക കുറക്കുന്നതിനും കൂടുതല്‍ ഇളവുകള്‍ ഉള്‍പ്പെടുത്തുന്നതിനും യുണൈറ്റഡ് ഇന്‍ഷുറന്‍സ് അധികൃതരുമായി ചര്‍ച്ച തുടരുകയാണ്.
നിലവില്‍ 70 വയസ്സ് വരെയുള്ളവരെയാണ് പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, പദ്ധതിയില്‍ തുടര്‍ന്നു വരുന്നവരാണെങ്കില്‍ ഏത് പ്രായക്കാര്‍ക്കും ചികിത്സാ ആനുകൂല്യ ലഭിക്കുമെന്ന വ്യവസ്ഥ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്.
അംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രീമിയം തുകയായ 4,500/- യില്‍ 1,000/- രൂപ പ്രസ്‌ക്ലബ്ബില്‍ നിന്ന് അടയ്ക്കും. ബാക്കി 3,500/- രൂപ അംഗങ്ങള്‍ അടയ്ക്കണം. അംഗങ്ങളല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് 4,500/- രൂപ അടച്ച് പദ്ധതിയില്‍ ചേരാം. പോളിസി പുതുക്കുന്നവരും പുതിയതായി ചേരുന്നവരും മാര്‍ച്ച് 20 നകം തുക പ്രസ് ക്ലബ്ബില്‍ എല്‍പ്പിക്കണം.
അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കേണ്ടവര്‍
1. പുതിയതായി പദ്ധതിയില്‍ ചേരുന്നവര്‍
2. നിലവില്‍ സ്‌കീമില്‍ ഉള്ളവര്‍ക്ക് പുതിയതായി കുടുംബത്തിലെ ആരെയെങ്കിലും സ്‌കീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍
3. നിലവില്‍ ലഭ്യമായ കാര്‍ഡില്‍ തിരുത്ത് ആവശ്യ മുള്ളവര്‍
മേല്‍ പറഞ്ഞവര്‍ പ്രീമിയത്തോടൊപ്പം, മെയില്‍ ചെയ്തിരിക്കുന്ന ഫോം ഇംഗ്ലീഷ് കാപിറ്റല്‍ അക്ഷരത്തില്‍ പൂരിപ്പിക്കുക. പോളിസി ഹോള്‍ഡറുടെ ഒരു ഫോട്ടോയും ഫോമില്‍ പതിക്കണം.ആധാര്‍ കാര്‍ഡിലെ പേരു തന്നെയെഴുതി പൂരിപ്പിക്കാന്‍ ശ്രദ്ധിക്കുക. ആശുപത്രിയില്‍ ക്ലെയിം ചെയ്യുന്ന സമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ഇത് സഹായകമാവും.
പരമാവധി അംഗങ്ങള്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Account details:-
Punjab National Bank
Market Road Branch
kerala Union of Working Journalists,Ekm. Unit
A/C No. 4271000104007998
IFSC PUNB0427100
ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ഫോമാണ് പൂരിപ്പിച്ച് നല്‍കേണ്ടത്