നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനായുള്ള മാധ്യമപ്രവര്‍ത്തകരുടെ അപേക്ഷകള്‍ ഞായറാഴ്ച രാവിലെ മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യും. നിശ്ചിത മാതൃകയിലുള്ള 12 D അപേക്ഷാ ഫോറം ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിലും (ernakulam.nic.in) ലഭ്യമാണ്. പോസ്റ്റല്‍ വോട്ടിനായുള്ള പൂരിപ്പിച്ച അപേക്ഷകള്‍ തിങ്കളാഴ്ച (മാർച്ച് 15) വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം.
പോസ്റ്റല്‍ വോട്ടുകള്‍ക്കായി ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകള്‍ ഒരുക്കും. മീഡിയാ പാസിന് അപേക്ഷ നൽകിയവർക്ക് 12 D അപേക്ഷയും നൽകാമെങ്കിലും പോസ്റ്റല്‍ വോട്ടിനുള്ള അര്‍ഹത തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കും .
മീഡിയാ പാസിനുള്ള അപേക്ഷകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിച്ചിരിക്കുകയാണ്. അവയുടെ പരിശോധനക്കുശേഷം കമ്മീഷൻ അംഗീകരിക്കുന്നവർക്കായിരിക്കും പോസ്റ്റൽ വോട്ടിന് അർഹതയുണ്ടാവുക. പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളവര്‍ വോട്ടിംഗിനായി എത്തേണ്ട തീയതിയും സമയവും ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ മുഖേന വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചവര്‍ നിശ്ചയിച്ച സ്ഥലത്തും സമയത്തും എത്തി വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ച് അര്‍ഹതനേടിയവര്‍ക്ക് പിന്നീട് തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ല.