പ്രസ് ക്ലബ്ബ് വഴി കൊവിഡ് വാക്സിന്‍

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിയതു മുതല്‍ മാധ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളുമായി എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റി മുന്നോട്ടു പോകുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍,കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നു.ഇതിനായി മന്ത്രിതലത്തിലും,കലക്ടര്‍ അടക്കമുള്ളവരെയും നമ്മള്‍ സമീപിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മൂലം ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നമ്മള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല.എങ്കിലും ശ്രമം തുടരുന്നുണ്ടായിരുന്നു.ഇതിന്റെ ഫലമായി ആദ്യ പടിയെന്ന നിലയില്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള നമ്മുടെ സഹപ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം നമ്മള്‍ ഉറപ്പാക്കിയിട്ടുണ്ട്.

45 നും 60 നും ഇടയില്‍ പ്രായമുള്ള ഹൃദ്രോഗം,വൃക്കരോഗം,കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ രോഗമുളളവര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത്.പ്രസ് ക്ലബ്ബ് വഴിയായിരിക്കും വാക്‌സിന്‍ ലഭ്യമാകുക.ഗുരുതര രോഗമുള്ളവര്‍ ചികില്‍സ തേടിക്കൊണ്ടിരിക്കുന്ന ഡോക്ടറുടെ സര്‍ട്ടഫിക്കറ്റ് കയ്യിൽ കരുതണം

ആവശ്യക്കാർ പ്രസ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ബാക്കിയുള്ളവര്‍ക്കും രണ്ടാം ഘട്ടമായി വാക്‌സിന്‍ ലഭ്യമാക്കും.എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്.

Leave a comment

Your email address will not be published. Required fields are marked *