മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രായഭേദമെന്ന്യേ കൊവിഡ് വാക്‌സിനേഷന്‍

എറണാകുളം പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രായഭേദമെന്ന്യേ കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കൊവിഡ് മുന്നണിപോരാളികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിലടക്കം നമ്മള്‍ ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നുവെങ്കിലും കേന്ദ്രമാനദണ്ഡങ്ങള്‍ നിമിത്തം സാധ്യമായിരുന്നില്ല.എങ്കിലും ഇതിനുള്ള ശ്രമം നമ്മള്‍ തുടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നമ്മള്‍ക്ക് വാക്‌സിനേഷൻ എടുക്കുന്നതിന് ഉള്ള സൗകര്യം പ്രസ് ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ട് വരും ദിവസം തന്നെ വാക്‌സിനേഷന്‍ ആരംഭിക്കും.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.ആശുപത്രിയുടെ പേരും,തിയ്യതിയും പിന്നാലെ അംഗങ്ങളെ അറിയിക്കുന്നതാണ്.
വാക്‌സിന്‍ എടുക്കുവാൻ താല്‍പര്യമുള്ള അംഗങ്ങള്‍ ഇന്ന് (25/03/21 വ്യാഴം)മുതല്‍ പ്രസ്‌ക്ലബ്ബിൽ പേര് രജിസ്റ്റര്‍ ചെയ്യണം. Phone: 0484 2353152

ഒരോ ദിവസവും നിശ്ചിത എണ്ണം ആളുകള്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ ലഭ്യമാകുക. രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങള്‍ ഏതു ദിവസമാണ് വാക്‌സിനേഷന് എത്തേണ്ടത് എന്ന വിവരവും അംഗങ്ങളെ അറിയിക്കുന്നതാണ് ഈ സൗകര്യം എല്ലാ അംഗങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

Leave a comment

Your email address will not be published. Required fields are marked *