എറണാകുളം പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കുന്ന എജ്യൂപ്രസ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ആർ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌പോണ്‍സര്‍മാരായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ജി.എം പ്രമോഷന്‍സ് എസ്.ശ്രീജിത്ത് എന്നിവര്‍സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മനു ഷെല്ലി നന്ദിയും പറഞ്ഞു.