എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നടത്തുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കായി എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. നമ്മുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് ജില്ലാ കലക്റ്ററുടെ കൂടി ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 160 മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭ്യമായത്. മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു നമ്മള്‍. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ പീ.രാജീവ് , വീണ ജോർജ് ജില്ലാ കലക്റ്റർ എന്നിവരെ നേരില്‍ കണ്ട് വീണ്ടും ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിനുള്ള അനുമതിയായത്.

മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്ത മുഴുവൻ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്ന വിധത്തിലാണ് രണ്ടാം ഘട്ടം.18 നും 44 നും ഇടയില്‍ പ്രായമുള്ള ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ള മാധ്യമ പ്രവര്‍ത്തകർ കൊവിന്‍ സൈറ്റില്‍ https://www.cowin.gov.in പേര് രജിസ്റ്റര്‍ ചെയ്യുകയും ഇതുവഴി ലഭിക്കുന്ന 14 അക്ക നമ്പര്‍ അടക്കം പ്രസ് ക്ലബ്ബില്‍ വിവരം നല്‍കുകയും വേണം.

Name:
Gender:
Date of birth:
Mobile number:
Covin id(14 digit number) എന്നീ വിവരങ്ങളാണ് pressclubekm@gmail.com എന്ന മെയിലിൽ
അയക്കേണ്ടത്.

ഒരു സ്ഥാപനത്തില്‍ ഉളളവര്‍ എല്ലാവരും ഒരുമിച്ച് വേര്‍ഡ് ഫയലായിട്ടാണ് പേര് വിവരം തരേണ്ടത്. ലിസ്റ്റ് തയ്യാറേക്കണ്ടതുള്ളതിനാല്‍ ഇന്ന്‌ (03-06-21) വൈകിട്ട് 6 മണിക്ക് മുമ്പായി പേര് വിവരങ്ങള്‍ ലഭിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .

ഫിലിപ്പോസ് മാത്യു
പ്രസിഡൻ്റ്
Mob:9809526334
പി ശശികാന്ത്
സെക്രട്ടറി
9447222577
മാധ്യമ സ്ഥാപനങ്ങളിലെ മുഴുവന്‍ മാധ്യമ പ്രവത്തകരെയും വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *