കൊച്ചി: കൊവിഡ് മഹാമാരി സമൂഹത്തിലാകെ കൂടുതല്‍ ശക്തമായി പിടിമുറുക്കുമ്പോഴും മുന്നണി പോരാളികളായി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തരോടുള്ള ആദരവിന്റെയും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെയും ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവർത്തകർക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
എറണാകുളം സി എ എസ് ഐ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ജില്ലാ കലക്ടര്‍ എസ് സുഹാസ്,കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ ചേര്‍ന്നു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു.

ടി ജെ വിനോദ് എംഎല്‍എ, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, സി ജി രാജഗോപാല്‍, പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത്, ഖജാന്‍ജി സിജോ പൈനാടത്ത് എന്നിവർ സംസാരിച്ചു.പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൊച്ചി ചാപ്റ്റര്‍,പവിഴം ഗ്രൂപ്പ്,ബ്രാഹ്മിണ്‍സ് ഗ്രൂപ്പ്,കാഞ്ചന ഫുഡ്‌സ് ,കേരള ഖാദി ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ തയ്യാറാക്കിയത്.