എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റുകളുടെ വിതരണവും നടത്തി

എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകളുടെ വിതരണം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു

കൊച്ചി :എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. നിലവിലെ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകർക്കും കുടുംബത്തിനുമായി ഓൺ ലൈൻ മത്സരങ്ങളുടെയും ഓണക്കിറ്റുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ കെ ലാൽജി മുഖ്യാതിഥിയായി . പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. ബി ജെ പി മധ്യ മേഖല സെക്രട്ടറി സി ജി. രാജഗോപാൽ, പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത് , ട്രഷറർ… Continue reading എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റുകളുടെ വിതരണവും നടത്തി

എറണാകുളം പ്രസ്‌ ക്ലബിന്റെ ‘ഓണം പൊന്നോണം’ ആഘോഷ പരിപാടികൾക്ക്‌ തുടക്കമായി

കൊച്ചി :എറണാകുളം പ്രസ്‌ ക്ലബിന്റെ ‘ഓണം പൊന്നോണം’ ആഘോഷ പരിപാടികൾക്ക്‌ തുടക്കമായി. ഹോട്ടൽ താജ്‌ ഗേറ്റ്‌വേയിൽ സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്‌ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. കോവിഡ്‌ മഹാമാരി കാലത്ത്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക്‌ പരമാവധി സഹായമെത്തിക്കാനാണ്‌ ഓണക്കിറ്റ്‌ പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. സർക്കാരിനൊപ്പം വ്യവസായ ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും ഒരുമിച്ചുള്ള പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതകാലത്ത്‌ അംഗങ്ങൾക്ക്‌ കിറ്റ്‌ വിതരണം ഉൾപ്പെടെയുള്ള… Continue reading എറണാകുളം പ്രസ്‌ ക്ലബിന്റെ ‘ഓണം പൊന്നോണം’ ആഘോഷ പരിപാടികൾക്ക്‌ തുടക്കമായി

ഓണം പൊന്നോണം 2021 – ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’

പ്രിയ സുഹൃത്തുക്കളെ, കുടുംബ സമേതമുള്ള നമ്മുടെ ഒത്തുചേരലുകളുടെ വേദികളിലൊന്നാണല്ലോ ഓണാഘോഷം.എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതും എറണാകുളത്ത് ടിപിആര്‍ നിരക്ക് കുതിച്ചുയരുന്നതും ഇത്തവണയും ഓണസദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ മാറ്റ് കുറയാതെ, വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കി ആഘോഷങ്ങള്‍ നമ്മുടെ സ്വന്തം വീട്ടുമുറ്റേത്തക്ക് മാറ്റാനാണ് ജില്ലാ കമ്മിറ്റി ആലോചിക്കുന്നത്. ഇത്തവണ ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’ എന്ന ആശയം മുന്നില്‍ നിര്‍ത്തി നമുക്ക് ഓണം ആഘോഷിക്കാം. ഇതിന്റെ ഭാഗമായി അംഗങ്ങള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കുമായി ഓണ്‍ലൈനില്‍ ഏതാനും… Continue reading ഓണം പൊന്നോണം 2021 – ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’

എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നടത്തുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കായി എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. നമ്മുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് ജില്ലാ കലക്റ്ററുടെ കൂടി ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 160 മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭ്യമായത്. മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു നമ്മള്‍. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ പീ.രാജീവ് , വീണ ജോർജ് ജില്ലാ കലക്റ്റർ എന്നിവരെ നേരില്‍ കണ്ട്… Continue reading എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നടത്തുന്നു

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊച്ചി: കൊവിഡ് മഹാമാരി സമൂഹത്തിലാകെ കൂടുതല്‍ ശക്തമായി പിടിമുറുക്കുമ്പോഴും മുന്നണി പോരാളികളായി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തരോടുള്ള ആദരവിന്റെയും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെയും ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവർത്തകർക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. എറണാകുളം സി എ എസ് ഐ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ജില്ലാ കലക്ടര്‍ എസ് സുഹാസ്,കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ ചേര്‍ന്നു വിതരണ ഉദ്ഘാടനം… Continue reading മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊവിഡ് ബാധിതര്‍ കൂടുതലുള്ള തൃക്കാക്കരയിലും പശ്ചിമകൊച്ചിയിലും അരിയും ഭക്ഷണവും എത്തിച്ച് എച്ച്എല്‍എല്ലും നന്മ ഫൗണ്ടേഷനും.

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും പാവപ്പെട്ടവര്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും തുടര്‍ച്ചയായി വിതരണം ചെയ്ത് മാതൃകയാവുകയാണ് എച്ച്എല്‍എല്ലും നന്മ ഫൗണ്ടേഷനും. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്ലും ഐജി പി.വിജയന്‍ രക്ഷാധികാരിയായ നന്മ ഫൗണ്ടേഷന്റെ എറണാകുളം ഘടകവുമാണ് കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തുടങ്ങി തുടര്‍ച്ചയായി പാവങ്ങള്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും എത്തിച്ചു നല്‍കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള തൃക്കാക്കരയില്‍ എം.പി. ഹൈബീ ഈഡന്‍ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ സീനിയര്‍ മാനേജറും നന്മഫൗണ്ടേഷന്‍… Continue reading കൊവിഡ് ബാധിതര്‍ കൂടുതലുള്ള തൃക്കാക്കരയിലും പശ്ചിമകൊച്ചിയിലും അരിയും ഭക്ഷണവും എത്തിച്ച് എച്ച്എല്‍എല്ലും നന്മ ഫൗണ്ടേഷനും.

സേവ് സിദ്ദീഖ് കാപ്പന്‍: എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

കൊച്ചി: ഉത്തര്‍ പ്രദേശ് പോലിസിന്റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സേവ് സിദ്ദീഖ് കാപ്പന്‍ എന്നപേരില്‍ ആരംഭിച്ച പ്രത്യക്ഷ സമരത്തിന്റെയും കാംപയിന്റെയും ഭാഗമായി കെയുഡബ്ല്യൂജെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്തു. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ യു പി സര്‍ക്കാര്‍ അടിയന്തരമായി തയ്യാറകണം. രോഗബാധിതനായ അദ്ദേഹം ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. മാനുഷിക പരിഗണന… Continue reading സേവ് സിദ്ദീഖ് കാപ്പന്‍: എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രായഭേദമെന്ന്യേ കൊവിഡ് വാക്‌സിനേഷന്‍

എറണാകുളം പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രായഭേദമെന്ന്യേ കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കൊവിഡ് മുന്നണിപോരാളികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിലടക്കം നമ്മള്‍ ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നുവെങ്കിലും കേന്ദ്രമാനദണ്ഡങ്ങള്‍ നിമിത്തം സാധ്യമായിരുന്നില്ല.എങ്കിലും ഇതിനുള്ള ശ്രമം നമ്മള്‍ തുടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നമ്മള്‍ക്ക് വാക്‌സിനേഷൻ എടുക്കുന്നതിന് ഉള്ള സൗകര്യം പ്രസ് ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ട് വരും ദിവസം തന്നെ വാക്‌സിനേഷന്‍ ആരംഭിക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.ആശുപത്രിയുടെ പേരും,തിയ്യതിയും പിന്നാലെ അംഗങ്ങളെ അറിയിക്കുന്നതാണ്.വാക്‌സിന്‍… Continue reading മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രായഭേദമെന്ന്യേ കൊവിഡ് വാക്‌സിനേഷന്‍

പ്രസ് ക്ലബ്ബ് വഴി കൊവിഡ് വാക്സിന്‍

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിയതു മുതല്‍ മാധ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളുമായി എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റി മുന്നോട്ടു പോകുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍,കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നു.ഇതിനായി മന്ത്രിതലത്തിലും,കലക്ടര്‍ അടക്കമുള്ളവരെയും നമ്മള്‍ സമീപിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മൂലം ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നമ്മള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല.എങ്കിലും ശ്രമം തുടരുന്നുണ്ടായിരുന്നു.ഇതിന്റെ ഫലമായി ആദ്യ പടിയെന്ന നിലയില്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള നമ്മുടെ സഹപ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി വാക്‌സിന്‍… Continue reading പ്രസ് ക്ലബ്ബ് വഴി കൊവിഡ് വാക്സിന്‍

പോസ്റ്റൽ വോട്ട്: മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള 12 ഡി ഫോമുകള്‍ ഞായറാഴ്ച (14-03-21) മുതല്‍ സ്വീകരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനായുള്ള മാധ്യമപ്രവര്‍ത്തകരുടെ അപേക്ഷകള്‍ ഞായറാഴ്ച രാവിലെ മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യും. നിശ്ചിത മാതൃകയിലുള്ള 12 D അപേക്ഷാ ഫോറം ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിലും (ernakulam.nic.in) ലഭ്യമാണ്. പോസ്റ്റല്‍ വോട്ടിനായുള്ള പൂരിപ്പിച്ച അപേക്ഷകള്‍ തിങ്കളാഴ്ച (മാർച്ച് 15) വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. പോസ്റ്റല്‍ വോട്ടുകള്‍ക്കായി ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകള്‍ ഒരുക്കും. മീഡിയാ… Continue reading പോസ്റ്റൽ വോട്ട്: മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള 12 ഡി ഫോമുകള്‍ ഞായറാഴ്ച (14-03-21) മുതല്‍ സ്വീകരിക്കും

മെഡിക്ലെയിം റിന്യൂവൽ ഫോം

കേരള പത്രപ്രവര്‍കത്തക യൂണിയന്‍ അംഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന  ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ  2021-22 വര്‍ഷത്തേക്കുള്ള പ്രീമിയം അടച്ച്  പുതുക്കാന്‍ സമയമായി. നിലവിലെ പോളിസിയുടെ കാലാവധി ഈ മാസം (മാര്‍ച്ച്)31 ന് അവസാനിക്കുകയാണ്. ഏപ്രില്‍ ഒന്നിന് പുതിയ പോളിസി പ്രാബല്യത്തില്‍ വരത്തക്ക വിധം പണം അടച്ചു പുതുക്കിയാലെ തുടര്‍ച്ചയായയുള്ള പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാവൂ. കാഷ്‌ലെസ് അടക്കമുള്ള സൗകര്യപ്രദമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതിനാല്‍ നിലവില്‍ ക്ലെയിമുകള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പാസായി കിട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ച പ്രീമിയമാണ് ഇന്‍ഷുറന്‍സ്… Continue reading മെഡിക്ലെയിം റിന്യൂവൽ ഫോം

ദേശീയ ഭക്ഷ്യഭദ്രത നിയമം-മീഡിയ സെമിനാര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ ആനുകൂല്യമെന്ന് മന്ത്രി തിലോത്തമന്‍

കൊച്ചി: ദേശീയഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവട്പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ദേശീയഭക്ഷ്യഭദ്രത നിയമം പൂര്‍ണമായും നടപ്പിലാക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയഭക്ഷ്യഭദ്രത നിയമം മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നിലവില്‍ സംസ്ഥാനത്ത് 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും… Continue reading ദേശീയ ഭക്ഷ്യഭദ്രത നിയമം-മീഡിയ സെമിനാര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ ആനുകൂല്യമെന്ന് മന്ത്രി തിലോത്തമന്‍